മദ്യലഹരിയിൽ ഏറ്റുമുട്ടൽ: തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്

കിളിമാനൂർ: മദ്യലഹരിയെതുടർന്ന് കരാർ തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു. ദിണ്ടിഗൽ സ്വദേശിയും എറണാകുളം കളമശ്ശേരി പാതാളത്ത് താമസക്കാരനുമായ ചെല്ലമണിയാണ്​ (40) മരിച്ചത്. കൂടെയുണ്ടായിരുന് ന വയനാട് സ്വദേശി നിധീഷിനെ (28) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറ ണാകുളത്ത് കളമശ്ശേരിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ (37), കൃഷ്ണൻ (38) എന്നിവരെ കിളിമാനൂർ പൊലീസ് അറസ് ​റ്റ്​ ചെയ്തു.

കിളിമാനൂർ ഗ്രാമപഞ്ചായത്തി​​െൻറ കോമ്പൗണ്ടിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തി​​െൻറ പൈലിങ ്​ ജോലിക്കെത്തിയ കരാർ തൊഴിലാളികളാണ് ഇവർ. സംഭവത്തെക്കുറിച്ച് ​െപാലീസ് ഭാഷ്യം ഇങ്ങനെ; തമിഴ്നാട് ദണ്ടികൽ സ്വദേശികളായ ഇവർ വർഷങ്ങളായി എറണാകുളം കളമശ്ശേരിയിൽ താമസിച്ചുവരികയും സ്വകാര്യ കരാറുകാരനൊപ്പം ജോലി നോക്കുകയുമായിരുന്നു. ഏതാനും ദിവസം മുമ്പാണ് ഇവർ കിളിമാനൂരിൽ ജോലിക്കെത്തിയത്.

രാത്രിയും ജോലിയുള്ളതിനാൽ പഞ്ചായത്ത് കെട്ടിടത്തിൽതന്നെയാണ് ഇവർ തങ്ങിയിരുന്നത്. ഇവരിൽ ചിലർ മദ്യപിക്കുന്നത് പതിവായിരുന്നു. പകൽ, ജോലി സമയങ്ങളിൽ മദ്യപിക്കുന്നതിനെ കരാറുകാരൻ വിലക്കിയിരുന്നു. എന്നാൽ, ഇവരിൽ ചിലർ പകലും മദ്യപിച്ചിരുന്നു. ഇതി​​െൻറ ദൃശ്യങ്ങൾ കൂട്ടത്തിലുണ്ടായിരുന്ന നിധീഷ് മൊബൈൽ കാമറയിൽ പകർത്തി കരാറുകാരന് അയച്ചുകൊടുത്തു. ഇതിനെ ചൊല്ലി ഞായറാഴ്ച രാത്രി മദ്യപിക്കുന്നതിനിടയിൽ വഴക്കുണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.

പഞ്ചായത്ത് കെട്ടിടത്തി​​െൻറ എൻജിനീയറിങ്​ വിഭാഗത്തിന് സമീപം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം. തലക്ക് പരിക്കേറ്റനിലയിൽ പഞ്ചായത്ത് ഓഫിസിന് മുന്നിൽ റോഡിൽ അവശനിലയിൽ നിധീഷിനെ കണ്ട നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ചെല്ലമണിയുടെ മൃതദേഹം കണ്ടത്. വിവരം അറി​െഞ്ഞത്തിയ പൊലീസ് നിധീഷിനെ മെഡിക്കൽ കോളജ്​ ആശുപ​ത്രിയിൽ എത്തിച്ചു.

സംഭവത്തിനുശേഷം നാടുവിടാൻ ഒരുങ്ങിയ മുരുകൻ, കൃഷ്ണൻ എന്നിവരെ കിളിമാനൂർ ജങ്ഷനിൽനിന്ന്​ പൊലീസ് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശിവപാലനെയും പൊലീസ് കസ്​റ്റഡിയിലെടുത്തു. സംഭവശേഷം എറണാകുളത്ത് കരാറുകാര​​െൻറ അടുത്തെത്തിയ ഇയാളെ അവിടെനിന്നാണ് കസ്​റ്റഡിയിലെടുത്തത്. എന്നാൽ, ഇയാൾ നിരപരാധിയാണെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ സ്​റ്റേഷൻ ഓഫിസർ കെ.ബി. മനോജ് കുമാർ, എസ്.ഐ എസ്. അഷ്റഫ് എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്​റ്റ്​ ചെയ്തത്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി തെളിവെടുത്തു.

Tags:    
News Summary - Murder -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.