മാളയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ, ഭർത്താവ് കസ്റ്റഡിയിൽ

മാള: മാളയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ. പുത്തൻചിറ കടമ്പോട്ട് സുബൈറിന്‍റെ മകൾ റഹ്മത്താണ് (30) പിണ്ടാണിയിലെ വാടക വീടിനുള്ളിൽ കൊല്ലപ്പെട്ടത്. ഭർത്താവ് വടക്കേേകര പുതുമന വീട്ടിൽ ഷഹൻസാദിനെ (45) വടക്കേകര പൊലീസ് കസ്റ്റഡിയിലെടുത്തു .

ബുധനാഴ്ച രാത്രിയിൽ കുടുംബത്തോടൊപ്പം ഉറങ്ങാൻ കിടന്ന ശേഷം പുലർച്ചെ മക്കളായ ശറഫുദ്ദീൻ (9), ഹയാൻ (3) എന്നിവരെയും കൂട്ടി ഷഹൻസാദ് പറവൂർ വടക്കേകരയിലെ വീട്ടിലെത്തിയിരുന്നു. കൂടെ റഹ്മത്ത് ഇല്ലാത്തതിനാൽപിതാവ് സലീം പുത്തൻചിറയിലെ ബന്ധുക്കളെ വിളിച്ചന്വേഷിച്ചു.

തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാള സി.ഐ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.