പുനലൂർ: മകനെ കൊലപ്പെടുത്തിയവർക്കെതിരെ കോടതിവിധി വെന്നങ്കിലും നഷ്ടപ്പെട്ട മകനെ ഇനി തിരിച്ചുകിട്ടില്ലല്ലോ എന്ന സങ്കടം പങ്കുവെച്ച് മാതാപിതാക്കൾ. ആസ്ട്രേലിയയിലെ മെൽബണിൽ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ കരവാളൂർ നിരപ്പത്ത് ആലകുന്നിൽ ലിജോ ഭവനിൽ സാം അബ്രഹാമിെൻറ മാതാപിതാക്കളായ അബ്രഹാമും ലീലാമ്മയും കോടതിവിധി അറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നീതിന്യായകോടതിയെക്കാളും ദൈവത്തിെൻറ കോടതിയിൽ ഇരുവർക്കും അർഹമായ ശിക്ഷ ലഭിക്കുമെന്നും ഇവർ പ്രത്യാശിച്ചു. കരവാളൂർ സ്വദേശിനി സോഫിയയെയും കാമുകനെയും മരിക്കുംവരെ ജയിലിടണമെന്നാണ് അവരുടെ ആഗ്രഹം. കുറഞ്ഞത് ജീവപര്യന്തം ശിക്ഷയെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. ഹൃദയാഘാതമെന്ന് വീട്ടുകാരെയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച മരണം കൊലപാതകമാെണന്ന് കണ്ടെത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിച്ച ആസ്ട്രേലിയൻ സർക്കാറിന് ഇരുവരും നന്ദി പറഞ്ഞു.
മെൽബണിൽ യു.എ.ഇ എക്സേഞ്ചിൽ മാനേജരായ സാമിനെ 2015 ഒക്ടോബർ 13നാണ് എപിംങിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മരണവിവരം സോഫിയയാണ് വിളിച്ചുപറഞ്ഞത്. പത്തുദിവസം കഴിഞ്ഞ് മൃതദേഹത്തോടൊപ്പം സോഫിയയും മകനും നാട്ടിലെത്തി. ഒരാഴ്ച കഴിഞ്ഞ് സോഫിയയും മകനും തിരികെ മെൽബണിലേക്ക് പോയി. സംശയം തോന്നി നടന്ന അന്വേഷണത്തിലാണ് സയനൈഡ് നൽകി കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. തുടർന്ന് സോഫിയ അറസ്റ്റിലായി.
2008 മാർച്ച് 23നാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിച്ചിെല്ലങ്കിൽ ജീവനൊടുക്കുമെന്ന് സോഫിയ പറഞ്ഞതോടെയാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് മെൽബണിലായിരുന്ന സോഫിയ സാമിനെ അവിടേക്ക് കൊണ്ടുപോയി. ഇതിനിടെ പലതവണ നാട്ടിലെത്തി. അപ്പോഴെല്ലാം നല്ലനിലയിൽ പെരുമാറി. സോഫിയയുടെ കോട്ടയത്തെ പഠനകാലം മുതൽ കാമുകൻ അരുണുമായി സ്നേഹബന്ധം ഉണ്ടായിരുന്നു. അരുണിനെ മെൽബണിൽ കൊണ്ടുപോയതും സോഫിയയായിരുന്നു. ഏറെക്കാലം ബഹ്റൈനിലായിരുന്ന അബ്രഹാം, സാമിെൻറ വിവാഹത്തോടെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുകയായിരുന്നു.
മകെൻറ മരണം ഏൽപിച്ച ആഘാതം മറക്കാനും വാർധക്യത്തിൽ തണലേകാനും ചെറുമകനെ തിരിച്ചുകിട്ടണമെന്നാണ് സാമിെൻറ മാതാപിതാക്കളുടെ ഇനിയുള്ള ആഗ്രഹം. മെൽബണിൽ സോഫിയയുടെ സഹോദരി സോണിക്കൊപ്പമാണ് ഇപ്പോൾ കുട്ടിയുള്ളത്. ചെറുമകനെ എങ്ങനെയും നാട്ടിലെത്തിക്കാനായി പരമാവധി പരിശ്രമിക്കുമെന്ന് അബ്രാഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.