????

ഫൈസൽ വധക്കേസിലെ പ്രതിയെ കാറിടിച്ച്​ കൊല്ലാൻ ശ്രമം

വള്ളിക്കുന്ന്: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതിയെ കാറിടിച്ച്​ കൊല്ലാൻ ശ്രമം. 14ാം പ്രതി തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി ടി. ലിജീഷിനെയാണ് വധിക്കാൻ ശ്രമിച്ചത്. ബുധനാഴ്ച ഉച്ചക്കുശേഷം കൂട്ടുമുച്ചിക്ക് സമീപത്തെ കൊടക്കാട് ആലിൻചുവട് റബർ എസ്​റ്റേറ്റ് റോഡിലാണ്​ സംഭവം. 

പരപ്പനങ്ങാടിയിൽനിന്ന്​ കൂട്ടൂമൂച്ചിയിലെ ബന്ധുവീട്ടിലേക്ക് ബൈക്കിൽ വന്ന ലിജീഷിനെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവത്രെ. ബൈക്കിൽനിന്ന്​ തെറിച്ചുവീണ ഇയാളുടെ ശരീരത്തിലേക്ക് വീണ്ടും കാർ കയറ്റാൻ ശ്രമിച്ചു. സംഭവത്തിന്​ ശേഷം മഹാരാഷ്​ട്ര രജിസ്ട്രേഷനിലെ സിൽവർ കളർ കാർ നിർത്താതെ വേഗത്തിൽ ഓടിച്ച് രക്ഷപ്പെ​െട്ടന്ന്​ നാട്ടുകാർ പറയുന്നു. പരിക്കേറ്റ ലിജീഷിനെ (27) ആദ്യം ചെട്ടിപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇടിച്ച കാറി​േൻറതെന്ന്​ കരുതുന്ന ഭാഗം പരപ്പനങ്ങാടി പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാറിൽ നാലുപേർ ഉണ്ടായിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ തുടർനടപടി സ്വീകരിക്കും.

Tags:    
News Summary - murder attempt faisal murder case accused lijeesh- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.