കൊച്ചി: കൊലക്കുറ്റത്തിനും ആത്മഹത്യ പ്രേരണക്കും ഒരേ സമയം ഒരാൾക്കെതിരെ കേസ് നിലനിൽക്കില്ലെന്ന് ഹൈകോടതി. ആത്മഹത്യ ചെയ്ത സംഭവത്തിൽ മാത്രമേ ആത്മഹത്യ പ്രേരണ നിലനിൽക്കൂെവന്നും കൊലപാതകമാണെങ്കിൽ ആത്മഹത്യ പ്രേരണക്ക് കേസെടുക്കാനാവില്ലെന്നും ജസ്റ്റിസ് ആർ. നാരായണ പിഷാരടി വ്യക്തമാക്കി.
ഭാര്യയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ട സംഭവത്തിൽ നരഹത്യ, ആത്മഹത്യ േപ്രരണ കുറ്റങ്ങൾക്ക് പുറമെ കൊലക്കുറ്റം കൂടി ചുമത്തിയ നടപടി ചോദ്യം ചെയ്ത് നെല്ലനാട് സ്വദേശി രാജേഷ് നൽകിയ ഹരജി തീർപ്പാക്കിയാണ് കോടതിയുടെ നിരീക്ഷണം. മരണത്തിന് മുമ്പ് പ്രതി നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പരാതിപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്.
എന്നാൽ, മരണം ആകസ്മികമായി സംഭവിച്ചതോ നരഹത്യയോ ആത്മഹത്യയോ ആകാമെന്നും ഒരാളെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ചെയ്യുന്ന പ്രവൃത്തി മരണത്തിന് കാരണമാകുേമ്പാഴാണ് കൊലപാതകത്തിന് കേെസടുക്കാനാവൂെവന്നും കോടതി ചൂണ്ടിക്കാട്ടി. ആത്മഹത്യ ചെയ്താൽ മാത്രമേ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.