Posted On
date_range Updated On
date_range മുഖ്യമന്ത്രിയുടെ പുത്തൻ കുരിശ് പ്രേമം കാപട്യമെന്ന് എം.എം ഹസൻ
തിരുവനന്തപുരം: സി.പി.ഐ-സി.പി.എം തർക്കത്തിന്‍റെ ഭാഗമാണ് മന്ത്രി എം.എം മണിയുടെ സബ് കലക്ടർക്കെതിരായ പ്രസ്താവനയെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസൻ. മന്ത്രിയുടെ പ്രസ്താവന ജനാധിപത്യ വ്യവസ്ഥക്ക് നിരക്കാത്തതാണ്. മൂന്നാറിലെ കൈയ്യേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണിതെന്നും ഹസൻ പറഞ്ഞു.
കൈയ്യേറ്റത്തിനെതിരെ ധീര നടപടി സ്വീകരിച്ച സബ് കലക്ടറെ ആർ.എസ്.എസിന്‍റെ ഏജന്‍റ് എന്ന് വിളിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പുത്തൻ കുരിശ് പ്രേമം കാപട്യമാണെന്നും ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.