Posted On
date_range Updated On
date_range ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സഹോദരപുത്രനും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷനുമായ മുനവ്വറലി ശിഹാബ് തങ്ങൾ. അസുഖത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ് ഹൈദരലി തങ്ങൾ. ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.
മുനവ്വറലി ശിഹാബ് തങ്ങളുടെ കുറിപ്പ് വായിക്കാം:
പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (എളാപ്പ) ആരോഗ്യ പ്രശ്നങ്ങളാലുള്ള തുടർചികിത്സാർത്ഥം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.
അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
അൽഹംദുലില്ലാഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.