Posted On
date_range Updated On
date_range മുനമ്പം: സതീശന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ; ‘വഖഫ് നിയമത്തിനെതിരെ എന്തിനാണ് ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്’
കൊച്ചി: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം ജനതയുടെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ സി.പി.എം ഗൂഢാലോചന നടത്തുന്നുവെന്നാണ് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സി.പി.എം പ്രീണന രാഷ്ടീയത്തിനു വേണ്ടി മുനമ്പത്തുകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും കോൺഗ്രസുകാർ ഇക്കാര്യത്തിൽ നുണ പറയുകയുമാണെന്നും രാജീവ് വ്യക്തമാക്കി.
ഈ നിയമം മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കാനാവില്ലെങ്കിൽ പിന്നെന്തിനാണ് ലീഗ് സുപ്രീംകോടതിയെ സമീപിച്ചതെന്നും രാജീവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.