Posted On
date_range Updated On
date_range കപില്‍ മിശ്രയുടെ സുരക്ഷ പാരിതോഷികം -മുല്ലപ്പള്ളി
തിരുവനന്തപുരം: ഡല്‍ഹി കലാപത്തിെൻറ സൂത്രധാരനും ബി.ജെ.പി നേതാവുമായ കപില്‍ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിദ്വേഷപ്രസംഗത്തിന് കേസെടുക്കാന്‍ ഹൈകോടതി ഉത്തരവിട്ട ഇയാൾക്ക് അതിനുപകരം സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണമാണ് നൽകിയിരിക്കുന്നത്. മുസ്ലിംകളെ കൊന്നൊടുക്കിയതിന് കേന്ദ്രസര്‍ക്കാര്‍ നൽകിയ പാരിതോഷികമാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.