Posted On
date_range Updated On
date_range മുല്ലപ്പെരിയാർ: യു.ഡി.എഫ് എം.പിമാർ പാർലമെന്‍റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും
ന്യൂഡൽഹി: രാത്രിയിൽ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടതിനെതിരെ യു.ഡി.എഫ് എം.പിമാരുടെ പ്രതിഷേധം. എം.പിമാർ പാർലമെന്‍റിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. 10 മിനിറ്റ് മാത്രം മുമ്പ് ഇ-മെയിൽ അയച്ച ശേഷം ഡാം തുറന്നുവിടുകയാണ് ചെയ്യുന്നതെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.
തമിഴ്‌നാട് മനുഷ്യത്വവിരുദ്ധമായാണ് പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ മൗനമാണ് എല്ലാ പ്രശ്‌നത്തിനും കാരണം. മുഖ്യമന്ത്രി ഉടൻ ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ കാണണം. യുദ്ധമുഖത്ത് സൈന്യാധിപൻ കാലുമാറുന്ന പോലെയാണ് മുഖ്യമന്ത്രിയുടെ നടപടി. മുഖ്യമന്ത്രിക്ക് ഗൗരവമില്ലാത്തതിനാലാണ് തമിഴ്‌നാട് ഇങ്ങനെ പെരുമാറുന്നത്. മുഖ്യമന്ത്രി കുറ്റകരമായ മൗനമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.