ചരിത്രം രചിച്ച് മുക്കം ബിരിയാണി ചലഞ്ച്: 53.54 ലക്ഷം രൂപ മിച്ചം

മു​ക്കം: കി​ട​പ്പു​രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി മു​ക്ക​ത്തു​കാ​ര്‍ വി​ള​മ്പി​യ സ്‌​നേ​ഹ​ബി​രി​യാ​ണി​യി​ലൂ​ടെ മി​ച്ചം ല​ഭി​ച്ച​ത് 53.54 ല​ക്ഷം രൂ​പ. 'നി​ല​ച്ചു​പോ​വ​രു​ത്, പാ​ലി​യേ​റ്റി​വ് കെ​യ​ര്‍' എ​ന്ന സ​ന്ദേ​ശ​വു​മാ​യി മു​ക്കം ഗ്രെ​യ്‌​സ് പാ​ലി​യേ​റ്റി​വ് സം​ഘ​ടി​പ്പി​ച്ച ബി​രി​യാ​ണി ച​ല​ഞ്ച് നാ​ട്ടു​കാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും സ്‌​നേ​ഹ​കാ​രു​ണ്യ​ത്തി​‍െൻറ മാ​തൃ​ക​യാ​യി. ബി​രി​യാ​ണി ച​ല​ഞ്ച് നാ​ട് ഏ​റ്റെ​ടു​ത്ത് ഏ​ഷ്യ​യി​ലെ വ​ലി​യ കൂ​ട്ടാ​യ്മ​യാ​യെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍ വി​ശേ​ഷി​പ്പി​ച്ച​താ​യി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

ബി​രി​യാ​ണി വി​ല്‍പ​ന​യി​ലൂ​ടെ 36,04,800 രൂ​പ​യും സം​ഭാ​വ​ന ഇ​ന​ത്തി​ല്‍ 25,76,821 രൂ​പ​യും സ​മാ​ഹ​രി​ച്ചു. ജി​ദ്ദ​യി​ല്‍ മു​ക്കം ഏ​രി​യ കൂ​ട്ടാ​യ്മ 5,55,555 രൂ​പ​യും യു.​എ.​ഇ കൂ​ട്ടാ​യ്മ 4,60,000 രൂ​പ​യും സ​മാ​ഹ​രി​ച്ചു​ന​ല്‍കി. എ​ല്ലാ ചെ​ല​വു​ക​ള്‍ക്കും ശേ​ഷം 53,54,307 രൂ​പ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി മി​ച്ചം​വെ​ക്കാ​ന്‍ സാ​ധി​ച്ചു.

ചെ​യ​ര്‍മാ​ന്‍ പി.​കെ. ഷ​രീ​ഫു​ദ്ദീ​ന്‍, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബ​ക്ക​ര്‍ ക​ള​ര്‍ ബ​ലൂ​ണ്‍, പ​ബ്ലി​സി​റ്റി ചെ​യ​ര്‍മാ​ന്‍ എ.​സി. നി​സാ​ര്‍ ബാ​ബു, ക​ണ്‍വീ​ന​ര്‍ മു​ഹ​മ്മ​ദ് ക​ക്കാ​ട്, ചീ​ഫ് പ്രോ​ഗ്രാം കോ​ഒാ​ഡി​നേ​റ്റ​ര്‍ ടി.​പി. അ​ബൂ​ബ​ക്ക​ര്‍, ഓ​ണ്‍ലൈ​ന്‍ മീ​ഡി​യ ക​ണ്‍വീ​ന​ര്‍ എ​ന്‍. ശ​ശി​കു​മാ​ര്‍, ന​സീ​ബ് ഉ​ള്ളാ​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mukkam Biryani Challenge making history: Rs 53.54 lakh profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-26 02:35 GMT