'പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാർ'; വി.ഡി സതീശനെതിരെ റിയാസ്

കാസർകോട്: പ്രതിപക്ഷ നേതാവിന് കൊട്ടാനുള്ള ചെണ്ടയല്ല കേരളത്തിലെ മന്ത്രിമാരെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കാസർകോട് വാർത്താ സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മന്ത്രി .

രാഷ്ട്രീയ വിമർശനങ്ങൾക്ക് മറുപടി പറയാൻ പ്രതിപക്ഷ നേതാവിന്റെ അനുമതി വാങ്ങേണ്ടതില്ല. പ്രതിപക്ഷ നേതാവിന്റെ പരിചയക്കുറവ് മറച്ചു വെക്കാനാണ് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നത്. ബി.ജെ.പിയെ പറയുമ്പോൾ വി.ഡി സതീശന് പൊള്ളുന്നത് എന്തിനാണെന്നും റിയാസ് ചോദിച്ചു.

Tags:    
News Summary - muhammad riyas against vd satheeshan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.