ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് മുഹമ്മ സി.പി.എമ്മിൽ പൊട്ടിത്തെറി. ആലപ്പുഴയിലെ മുതിർന്ന സി.പി.എം നേതാവും ദീർഘകാലം മുഹമ്മ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സി.കെ. ഭാസ്കരന്‍റെ മകൻ സി.ബി. ഷാജികുമാറാണ് ലോക്കൽ കമ്മിറ്റിയംഗത്വവും പാർട്ടിയുടെ പ്രാഥമികാംഗത്വവും രാജിവെച്ചത്.
ബുധനാഴ്ച ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഹമ്മ പഞ്ചായത്തിലെ സി.പി.എം സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടായിരുന്നു യോഗം. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സ്ഥാനാർഥികളെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ചാണ് പാർട്ടി പദവികളിൽനിന്ന് ഒഴിഞ്ഞത്.
45 വർഷത്തിലേറെ കാലമായി പാർട്ടിയിൽ പ്രവർത്തിക്കുന്ന ഷാജികുമാർ സി.പി.എം റേഷൻ വ്യാപാരിസംഘടനയുടെ ഭാരവാഹികൂടിയാണ്. അതേസമയം, ഷാജികുമാറിന്‍റെ ആരോപണം തെറ്റാണെന്നും പാർട്ടി വിശദമായി പരിശോധിച്ച് അംഗീകരിച്ച സ്ഥാനാർഥികളാണ് മത്സരിക്കുന്നതെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.