ഹർത്താൽ സമാധാനപരം; മിഠായിത്തെരുവിൽ സി.പി.എം ലക്ഷ്യമിട്ടത്​ വർഗീയകലാപം -എം.ടി. രമേശ്​

കൊച്ചി: ഹർത്താൽദിനത്തിൽ ​മിഠായിത്തെരുവിൽ സി.പി.എം കടകൾ തുറപ്പിച്ചത്​ വർഗീയകലാപം ലക്ഷ്യമിട്ടായിരുന്നുവെന് ന്​ ബി.ജെ.പി സംസ്​ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്​. കർമസമിതി പ്രവർത്തകർ ആത്​മസംയമനം പാലിച്ചതുകൊണ്ടാണ്​​ നടക് കാതെപോയത്​. യുവ​മോർച്ച സംസ്​ഥാന നേതൃയോഗം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശബരിമല കർമസമിതി ഹർത്താൽ മുൻകാലങ്ങളിലേതുമായി നോക്കു​േമ്പാൾ സമാധാനപരമായിരുന്നു. ​സി.പി.എമ്മുകാരും പൊലീസും പ്രകടനത്തെ ആക്രമിച്ച സ്​ഥലങ്ങളിൽ മാത്രമാണ്​ കൈവിട്ടത്​. വിശ്വാസികളുടെ വികാരം വ്രണപ്പെടു​േമ്പാൾ ​ൈ​വകാരികപ്രതിഷേധം സ്വാഭാവികമാണ്​. നെടുമങ്ങാട്​ അക്രമത്തി​​​​െൻറ സി.സി ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. സംഘർഷത്തിന്​ ഉത്തരവാദി സി.പി.എമ്മാണ്​. സംസ്​ഥാനത്ത്​ ക്രമസമാധാനം പൂർണമായി തകർന്നു. 1957ലേതിന്​ സമാനമാണ്​ സാഹചര്യങ്ങൾ.

സർക്കാറി​െന എതിർക്ക​ുന്നവരെയെല്ലാം തുറുങ്കിലടക്കാനാണ്​ ശ്രമം. ജീവിക്കാനുള്ള അവകാശംപോലും സർക്കാർ ചോദ്യംചെയ്യുന്നു. സി.പി.എമ്മി​​​​െൻറ സെൽഭരണം പൊലീസിലൂടെ അടിച്ചേൽപിക്കുകയാണ്​. ഇത്​ ചെറുത്തുതോൽപിക്കും. രമേശ്​ പറഞ്ഞു. സംസ്​ഥാന പ്രസിഡൻറ്​ ​െക.പി. പ്രകാശ്​ബാബു അധ്യക്ഷത വഹിച്ചു.

Tags:    
News Summary - mt ramesh- kerala news, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.