Posted On
date_range Updated On
date_range കെ.എം. മാണിയുടെ മരുമകന്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളെ കണ്ടു
മലപ്പുറം: അന്തരിച്ച കേരള കോൺഗ്രസ് നേതാവ് കെ.എം. മാണിയുടെ മരുമകന്‍ എം.പി. ജോസഫ് വെള്ളിയാഴ്ച പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാക്കളെ കണ്ടു. സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, സാദിഖലി ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കെ.എം. മാണിയുടെ പാ രമ്പര്യം തുടരാന്‍ ആഗ്രഹിക്കുന്നതിനാലാണ് പാണക്കാട്ടെത്തി അനുഗ്രഹം വാങ്ങിയതെന്ന് ജോസഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.