Posted On
date_range Updated On
date_range ആമ്പല്ലൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
ആമ്പല്ലൂർ: ആമ്പല്ലൂരില്‍ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പിള്ളി കാരികുളം പിച്ചെന്‍ വീട്ടില്‍ പരേതനായ അലവിയുടെ മകന്‍ ഷെരീഫാണ് (57) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ആമ്പല്ലൂർ കമ്മ്യൂനിറ്റി ഹാളിന് സമീപത്തായിരുന്നു അപകടം.
ടാപ്പിങ് തൊഴിലാളിയായ ഷെറീഫ് ജോലി കഴിഞ്ഞ് പാലപ്പിള്ളിയിലേക്ക് മടങ്ങുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ച ഷെരീഫിൻ്റെ മൃതദേഹം പുതുക്കാട് പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ആസിയ. മക്കൾ: മുർഫിൻ, മുഹ്സിൻ, മുർഷിദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.