ഒന്നര വയസ്സുകാര​െൻറ മരണം കൊലപാതകം; മാതാവ്​ അറസ്​റ്റിൽ 

ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ലെ ഒ​ന്ന​ര വ​യ​സ്സു​കാ​ര​​​െൻറ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. സം​ഭ​വ​ത്തി​ൽ മാ​താ​വ്​ അ​റ​സ്​​റ്റി​ൽ. കോ​ട്ട​യം അ​യ​ർ​ക്കു​ന്നം നി​ര​വേ​ലി​ൽ കു​ന്തം​ചാ​രി​യി​ൽ ജോ​യി​യു​ടെ ഭാ​ര്യ റോ​ളി​യെ​യാ​ണ്​ (37) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജോ​യി​യു​ടെ​യും റോ​ളി​യു​ടെ​യും ര​ണ്ടാ​മ​ത്തെ കു​ട്ടി അ​ല​ക്‌​സി​നെ (ഒ​ന്ന​ര) ക​ട്ടി​ലി​ൽ​നി​ന്ന്​ വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ 18ന് ​ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ഴേ​ക്കും കു​ട്ടി മ​രി​ച്ചു.

അ​സ്വ​ഭാ​വി​ക​ത തോ​ന്നി​യ​തി​നാ​ൽ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​ച്ചു. കു​ട്ടി മ​രി​ച്ച​ത് ശ്വാ​സം​മു​ട്ടി​യാ​ണെ​ന്ന് പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ൽ തെ​ളി​ഞ്ഞ​തോ​ടെ പി​താ​വി​​​െൻറ പ​രാ​തി​യി​ൽ പൊ​ലീ​സ്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ റോ​ളി കു​ട്ടി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞ​ത്.

കോ​ട്ട​യം അ​യ​ർ​ക്കു​ന്നം സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ റോ​ളി​യു​ടെ സ​ഹോ​ദ​ര​​​െൻറ വീ​ട് പ​ണി​ക്കാ​യാ​ണ് ഉ​പ്പു​ത​റ പു​തു​ക്ക​ട​യി​ലെ​ത്തി​യ​ത്. റോ​ളി നാ​ളു​ക​ളാ​യി മ​നോ​രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന സ​മ​യം പി​താ​വ് ജോ​യി പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി ക​ട്ടി​ലി​ൽ​നി​ന്ന് വീ​ണ് ബോ​ധ​മി​ല്ലെ​ന്ന്​ റോ​ളി പ​റ​യു​ന്ന​ത്. ഉ​പ്പു​ത​റ എ​സ്.​ഐ എ​സ്. കി​ര​ണി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Tags:    
News Summary - Mother arrested for killing son- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.