Posted On
date_range Updated On
date_range വർക്കലയിൽ ട്രെയിൻ തട്ടി അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം
തിരുവനന്തപുരം: വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും മകളും മരിച്ചു. വർക്കല അയന്തി ഭാഗത്ത് വലിയ മേലതിൽ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം സംഭവിച്ചത്.
വർക്കലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു എക്സ്പ്രസ് തട്ടിയാണ് അപകടം. ഇവരുടെ ശരീരം തിരിച്ചറിയാൻ സാധിക്കാത്ത രീതിയിൽ ചിന്നി ചിതറിയിട്ടുണ്ട്. മരിച്ച യുവതിക്ക് 25 വയസ് പ്രായം തോന്നിക്കും. മകൾക്ക് അഞ്ചും.
വർക്കല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.