നിമിഷ, ജിഹാദ് യാസിർ

ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്​സ് സർട്ടിഫിക്കറ്റുകൾ: റെ​ക്കോഡുമായി ദമ്പതികൾ

മുക്കം: ഏറ്റവും കൂടുതൽ ഓൺലൈൻ കോഴ്​സ് സർട്ടിഫിക്കറ്റ് നേടിയതിനുള്ള ലോക റെക്കോഡ് സ്വന്തമാക്കി ചേന്ദമംഗലൂരിലെ ദമ്പതികൾ. ചേന്ദമംഗലൂർ ചേന്ദാംകുന്നത്ത് ജിഹാദ് യാസിറും ഭാര്യ നിമിഷയുമാണ് നേട്ടം കൈവരിച്ചത്​.

കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും കൂടുതൽ സർട്ടിഫിക്കറ്റ് നേടിയാണ് ജിഹാദ് യാസിർ ഇൻറർനാഷനൽ ബുക്ക് ഓഫ് റെക്കോഡ്​സിൽ ഇടം നേടിയത്. 60 ദിവസംകൊണ്ട് 367 സർട്ടിഫിക്കറ്റ് എന്നതായിരുന്നു നിലവിലെ ലോക റെക്കോഡ്. എന്നാൽ, മൂന്നു ദിവസംകൊണ്ട് 415 സർട്ടിഫിക്കറ്റ് നേടി ചരിത്രം കുറിച്ചിരിക്കുകയാണ് യാസിർ.

ഭാര്യ നിമിഷയാകട്ടെ 24 മണിക്കൂറിൽ 151 കോഴ്​സ് സർട്ടിഫിക്കറ്റ് നേടി. 24 മണിക്കൂറിൽ 140 സർട്ടിഫിക്കറ്റ് എന്ന നിലവിലെ റെക്കോഡ് ആണ് നിമിഷ തിരുത്തിയത്.

തൃശൂർ വിമല കോളജിലെ ഗവേഷണ വിദ്യാർഥിയായ ജിഹാദ് യാസിറിന്​ കേന്ദ്ര സാമൂഹികനീതി വകുപ്പി​ൻെറ ഡോ. അംബേദ്​കർ ഡോക്​ടറൽ ഫെല്ലോഷിപ്പുണ്ട്​. നിമിഷ നിംഹാൻസ് ബംഗളൂരുവിൽ ഉദ്യോഗസ്ഥയാണ്. ചേന്ദാംകുന്നത്ത് യാസിർ- റുഖിയ ദമ്പതികളുടെ മകനാണ് ജിഹാദ് യാസിർ. ഇഷാൻ യാസിർ, ഇഷാൽ യാസിർ എന്നിവർ മക്കളാണ്.

Tags:    
News Summary - Most Online Course Certificates: Couple with code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.