Posted On
date_range Updated On
date_range കൊതുകുശല്യം രൂക്ഷം; പ്രതിഷേധമായി കൊതുകുപിടിത്ത മത്സരം
ഫോർട്ട്കൊച്ചി: കൊതുകുശല്യത്തിൽ പൊറുതിമുട്ടി പ്രതിഷേധവുമായി നാട്ടുകാർ. ഫോർട്ട്കൊച്ചി ടൂറിസം മേഖല പൗരസമിതിയുടെ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കുട്ടികളുടെ പാർക്കിന് മുന്നിൽ സമരവും ഒപ്പം കൊതുകു പിടിത്ത മത്സരവും നടത്തി.
എണ്ണപുരട്ടിയ സ്റ്റീൽ പ്ലേറ്റിൽ 10 മിനിറ്റിനുള്ളിൽ കൊതുകുപിടിക്കുന്നതായിരുന്നു മത്സരം. പ്രസിഡൻറ് പി.എസ്. അബ്ദുകോയ ഉദ്ഘാടനം ചെയ്തു.
കൊതുകുപിടിത്ത മത്സരത്തിലെ ഒന്നാംസ്ഥാനക്കാരന് കൊതുകുവലയും രണ്ടാംസ്ഥാനക്കാരന് ൈവദ്യുതിബാറ്റും സമ്മാനിച്ചു. പി.വി. ഷഹീർ, ജോർജ് ഫെർണാണ്ടസ്, കെ.എ. നവാസ്, ബി. ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.