സംസ്​ഥാനത്ത്​ പള്ളികൾ ആവശ്യമെങ്കിൽ അടച്ചിടും

കോഴിക്കോട്​: കോവിഡ്​ ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്​ഥാനത്തെ പള്ളികൾ ആവശ്യമെങ്കിൽ അടച്ചിടാൻ തയാറാണെന്ന്​ മുസ്​ലിം സംഘടന നേതാക്കാൾ മുഖ്യമന്ത്രിക്ക്​ ഉറപ്പുനൽകി. സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങളുമായും സഹകരിക്കും. അതേസമയം, നിലവിൽ പള്ളികൾ അടച്ചിടാൻ തീരുമാനിച്ചിട്ടില്ല.

പ്രാർഥനകൾ നാമമാത്രമാക്കും. സ്​ഥിതി കൂടുതൽ വഷളാവുകയാണെങ്കിൽ അടച്ചിടാൻ നിർദേശം നൽകു​ം. നിലവിൽ പള്ളികളിലെ ഇമാമുമാരും ഭാരവാഹികളും വിശ്വാസികൾക്ക്​ ആവശ്യമായ ബോധവത്​കരണം നൽകുന്നുണ്ട്​. പള്ളിയുടെ അകവും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അറിയിച്ചു. വീഡിയോ കോൺഫറൻസ്​ വഴിയായിരുന്നു മുഖ്യമന്ത്രിയുമായി മതനേതാക്കൾ ചർച്ച നടത്തിയത്​.

Tags:    
News Summary - mosques in kerala may close due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.