Posted On
date_range Updated On
date_range കൊല്ലത്ത് സദാചാര പൊലീസ് ചമഞ്ഞ് യുവാവിനെ ആക്രമിച്ചു
ഇരവിപുരം: സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘം കാറിൽ വന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപിച്ചു. കൊട്ടിയം ആനക്കുഴി പനവിള ഹൗസിൽ ഷാഹിനാണ് (25) പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ പിണക്കൽ ജങ്ഷനിലായിരുന്നു സംഭവം. കാറിൽ വന്ന ഷാഹിനെ ബൈക്ക് കുറുകെ െവച്ച് കാർ തടഞ്ഞശേഷം ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം സാജനാണ് അക്രമികളിൽനിന്ന് രക്ഷപ്പെടുത്തി ജില്ല ആശുപത്രിയിലെത്തിച്ചത്. ഇരവിപുരം പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.