കാലവർഷം അരികെ...! 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ എത്താൻ സാധ്യത

തിരുവനന്തപുരം: അടുത്ത 72 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അങ്ങനെയെങ്കിൽ 15 വർഷത്തിനിടെ, ഏറെ നേരത്തേ കാലവർഷം ആരംഭിക്കുന്ന വർഷമാകും ഇത്.

2009ൽ മേയ് 23ന് എത്തിയതാണ് 25 വർഷത്തിനിടെ നേരത്തേയുള്ള വരവ്. ഇതിന്‍റെ ഭാഗമായി 24ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

25ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് 10 ജില്ലകൾ യെല്ലോ അലർട്ടുമാണ്. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കടൽ പ്രക്ഷുബ്ധമാണ്. ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തിപ്രാപിക്കും.

ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഈ മാസം 26വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച മുതൽ തന്നെ മഴ ചെറുതായി ആരംഭിക്കാൻ സാധ്യതയുണ്ട്.

Tags:    
News Summary - Monsoon is approaching...! Likely to reach Kerala within 72 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.