Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിച്ചെന്ന കേസ്: ഇബ്രാഹീംകുഞ്ഞിന് ഇ.ഡി നോട്ടീസ്
കൊച്ചി: 10 കോടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ നോട്ടീസ്. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം.
നോട്ട് നിരോധനത്തിനുശേഷം പാർട്ടി പത്രത്തിെൻറ രണ്ട് അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹീംകുഞ്ഞിനെതിരായ പരാതി. ഈ തുക പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ചതാണെന്നാണ് പരാതിക്കാരെൻറ ആരോപണം. ഈ കേസിൽ നേരേത്തയും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
തുടരന്വേഷണ ഭാഗമായാണ് വീണ്ടും നോട്ടീസ് നൽകിയത്. കേസിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് കേസന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.