നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്ക് പകര്‍ത്തിയെന്ന് പള്‍സര്‍ സുനി 

കൊച്ചി: നടിയുടെ ദൃശ്യങ്ങള്‍ മറ്റൊരു ഫോണിലേക്കും പകര്‍ത്തിയെന്ന് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി സുനി മൊഴി നല്‍കി. അഭിഭാഷകന് കൈമാറിയ മൊബൈലിലേക്കാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് മൊഴി. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത ശേഷമാണ് ഫോണ്‍ കൈമാറിയത്. 

ഇതിനിടെ നടിയെ ആക്രമിച്ച സമയത്ത് വാഹനമോടിച്ച  മണികണ്ഠനെ കേസില്‍ ദൃക്സാക്ഷിയാക്കിയേക്കും. ഇയാള്‍ നടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് പൊലീസിന് വ്യക്തമായി. മണികണ്ഠന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തിയേക്കും. ദൃക്സാക്ഷിയാകാന്‍ മണികണ്ഠന്‍ സമ്മതിച്ചതായും സൂചന.

Tags:    
News Summary - mobile video shared to other phone, pulsar suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.