Posted On
date_range Updated On
date_range സിറ്റിങ് എം.എൽ.എമാർക്ക് മൽസരിക്കാമെന്ന് യു.ഡി.എഫ് കൺവീനർ
മഞ്ചേശ്വരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എമാർക്ക് മൽസരിക്കാമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഇരിക്കൂർ എം.എൽ.എ കെ.സി. ജോസഫ് മാത്രമാണ് മൽസരിക്കില്ലെന്ന് വ്യക്തമാക്കിയത്. ഈ വിഷയത്തിൽ അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുമെന്നും ഹസൻ വ്യക്തമാക്കി.
സിറ്റിങ് എം.എൽ.എമാർ പിന്മാറുന്ന സീറ്റിൽ യുവാക്കളെ പരിഗണിക്കും. തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കണമോ എന്ന് പാർട്ടി തീരുമാനിക്കും. ഏത് മണ്ഡലത്തിൽ മൽസരിക്കണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നും എം.എം. ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.