വിദ്യാർഥിനിയെ രാത്രിയിൽ പാതിവഴിയിൽ ഇറക്കിവിട്ടെന്ന് കെ.എസ്.ആർ.ടി.സിക്കെതിരെ പരാതി
ആലപ്പുഴ: വിദ്യാർഥിനിയെ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ രാത്രി പാതിവഴിയിൽ തള്ളിയതായി പരാതി. ശനിയാഴ്ച രാത്രി എറണാകുളത്തുനിന്ന് ഹരിപ്പാട്ടേക്ക് യാത്ര ചെയ്ത കൊച്ചി അമൃത വിദ്യാലയത്തിലെ ബി.കോം വിദ്യാർഥിനിക്കാണ് ദുരവസ്ഥ. ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്ത യാത്രക്കാരിയെ രാത്രി ആലപ്പുഴ ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ചതായി അറിയിച്ചെങ്കിലും തുടർയാത്രക്ക് സംവിധാനമേർപ്പെടുത്താതെ നിരുത്തരവാദപരമായി പെരുമാറിയെന്നാണ് പരാതി.
സ്റ്റേഷൻ മാസ്റ്റർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിനാൽ ആലപ്പുഴ സൗത് പൊലീസിൽ വിദ്യാർഥിനി പരാതി നൽകിയിരിക്കുകയാണ്. പന്തളം സ്വദേശിനിയായ വിദ്യാർഥിനി വൈറ്റില ഹബിൽ നിന്നും ശനിയാഴ്ച വൈകീട്ടാണ് ആർ.പി.സി 332 ാം നമ്പർ ബസിൽ ഹരിപ്പാട്ടേക്ക് ടിക്കറ്റെടുത്തത്. രണ്ടു മണിക്കൂറോളം സ്റ്റാൻഡിൽ തനിച്ചായ പെൺകുട്ടിയെ രക്ഷിതാക്കൾ എത്തിയാണ് രാത്രി വൈകി വീട്ടിലെത്തിച്ചത്.
വനിത ശിശുക്ഷേമ വകുപ്പിനും യുവജന വകുപ്പിനും ഗതാഗത വകുപ്പിനും ആലപ്പുഴ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വകുപ്പ് മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.