Posted On
date_range Updated On
date_range എൽ.ഡി.എഫിൽ ആശയപരമായ െഎക്യം തകർന്നു -എം.എം ഹസൻ
തിരുവനന്തപുരം: ഇടതു മുന്നണിയിൽ ആശയപരമായ ഐക്യം തകർന്നെന്ന് കെ.പി.സി.സി അധ്യക്ഷൻ എം.എം.ഹസൻ. സി.പി.എമ്മിെൻറയും സി.പി.ഐയുടേയും സംസ്ഥാന സെക്രട്ടറിമാര്‍ പരസ്യമായി പോരടിക്കുന്നത് ഇതിനുതെളിവാണ്. മൂന്നാർ, ജിഷ്ണു വിഷയങ്ങളിൽ കോൺഗ്രസിന്‍റെ അതേ നിലപാടാണ് ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐക്കും ഉള്ളതെന്നും ഹസൻ കൂട്ടിച്ചേർത്തു.
ഇടതുമുന്നണി എന്നപേരില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് ഭരണം നിലനിര്‍ത്താനുള്ള അവസരവാദ കൂട്ടുകെട്ട് മാത്രമാണ്. സി.പി.െഎ യാഥാർഥ്യ ബോധമുള്ള പാർട്ടിയാണ്. സി.പി.എമ്മിെൻറ മേല്‍ക്കോയ്മ ചോദ്യംചെയ്ത കാനത്തിെൻറ നിലപാട് ധീരമാണെന്നും ഹസന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.