Posted On
date_range Updated On
date_range മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് എൽ.ഡി.എഫ് ശ്രമം -എം.എം. ഹസൻ
മലപ്പുറം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിന് എൽ.ഡി.എഫ് ശ്രമിക്കുന്നതായി കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ. ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുസ‌്ലിം ധ്രൂവീകരണം നടത്തുന്നുവെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും ഹസൻ പറഞ്ഞു.
എസ്.ഡി.പിഐ, പി.ഡി.പി, വെൽഫെയർപാർട്ടി എന്നിവരുടെ വോട്ട് നേടി മുസ്ലിംലീഗ് മുസ്ലിം ധ്രൂവീകരണം നടത്തുന്നുവെന്ന ഇടതുപക്ഷ ആരോപണം ബോധപൂർവമാണ്. മുസ്ലിം ധ്രുവീകരണത്തിന് എതിരെയുളള ഹിന്ദു വോട്ടുകളാണ് ഇടതുപക്ഷത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ ഇടതുപക്ഷം നടത്തിയ കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി-കുഞ്ഞാലിക്കുട്ടി പ്രയോഗം പോലും ഹിന്ദു വോട്ടിൽ കണ്ണു വച്ചായിരുന്നുവെന്നും എം.എം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.