Posted On
date_range Updated On
date_range കോട്ടയത്ത് നിന്ന് കാണാതായ എസ്.ഐ സുരക്ഷിതൻ; വീട്ടിലേക്കു വിളിച്ചതായി സഹോദരൻ
കോട്ടയം: വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്ന് കാണാതായ എസ്.ഐ അനീഷ് വിജയൻ സുരക്ഷിതൻ. വീട്ടിലേക്കു വിളിച്ചതായും ചൊവ്വാഴ്ച തിരിച്ചെത്തുമെന്നും സഹോദരൻ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.
കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ അനീഷ് വിജയനെയാണ് കഴിഞ്ഞ ദിവസം കാണാതായത്. പത്തനംതിട്ട കീഴ് വായ്പൂര് സ്വദേശിയായ അനീഷ് വിജയൻ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നില്ല.
തുടർന്ന് ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രത്യേക സംഘം രൂപവത്കരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് അനീഷ് വീട്ടിലേക്കു വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.