കൊച്ചി: കൊച്ചിയിൽ കാണാതായ സ്കൂൾ വിദ്യാർഥിനിയെ കണ്ടെത്തി. കൊച്ചി വല്ലാർപാടം പരിസരത്ത് വെച്ചാണ് കുട്ടിയെ കണ്ടെത്തുന്നത്.
എളമക്കര സരസ്വതി വിദ്യനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി തൻവി സ്വിനീഷിനെ ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമുതലാണ് കാണാതായത്. വടുതല സ്വദേശിയായ വിദ്യാർഥി സ്കൂൾ വിട്ട് സൈക്കിളിൽ വരുന്നത് കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെ പൊലീസും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് നഗരത്തിലാകെ തിരച്ചിലാരംഭിച്ചു. ഏതാണ്ട് ഏഴു മണിക്കൂറോളം നീണ്ട നടത്തിയ തിരച്ചിലിനൊടുവിൽ രാത്രി 11.30 ഓടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. വല്ലാർപാടം പള്ളിയുടെ പരിസരത്ത് വെച്ച് വിദ്യാർഥിനി സൈക്കിളിൽ വരുന്നത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളിലൊരാളാണ് കുട്ടിയെ തടഞ്ഞുവെക്കുന്നതും പൊലീസിൽ അറിയിക്കുന്നു. തുടർന്ന് പൊലീസും ബന്ധുക്കളുമെത്തി കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.