Posted On
date_range Updated On
date_range കാണാതായ യുവാവിനെ ആറുവര്‍ഷങ്ങള്‍ക്കുശേഷം കണ്ടെത്തി
മഞ്ചേരി: ആറ് വര്‍ഷം മുമ്പ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് കാണാതായ യു വാവിനെ മഞ്ചേരി പൊലീസ് കണ്ടെത്തി. പൂക്കോട്ടൂര്‍ മാണിക്യപ്പറമ്പ് മുഹമ്മദിെൻറ മകന് ഷ ബീറലിയെയാണ് കാസര്‍കോട്ടുനിന്ന് മഞ്ചേരി സി.ഐ സി. അലവിയുടെ നേതൃത്വത്തിൽ കണ്ടെത്തിയത്.
ഗള്‍ഫില്‍ ജോലി ചെയ്യുകയായിരുന്ന ഷബീറലി 2013ല്‍ നാട്ടിലേക്ക് തിരിച്ചതായിരുന്നു. എന്നാല്‍, പിന്നീട് വിവരമൊന്നും ലഭിച്ചില്ല. ഭാര്യ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷബീറലി മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയതായി കണ്ടെത്തിയെങ്കിലും കൂടുതല്‍ വിവരം ലഭിച്ചിരുന്നില്ല.
ഈയിടെ ഷബീറലി ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കുടുംബം വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് നിർദേശപ്രകാരം കുടുംബം ഫേസ്ബുക്കില്‍ കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ് ചെയ്തു. ഇത് ഷബീറലി പരിശോധിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് എസ്.ഐ സുമേഷ് സുധാകരന്, സി.പി.ഒ ലീല എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. കാസർകോട്ട് വേറെ കല്യാണം കഴിച്ച് കഴിയുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.