Posted On
date_range Updated On
date_range 12 വർഷം മുൻപ് കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന് സംശയം; പരിശോധന നടത്തി
തിരുവനന്തപുരം: കാണാതായ യുവതിക്കായി സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന. പന്ത്രണ്ട് വര്‍ഷം മുമ്പ് കാണാതായ യുവതിയെ സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന സംശയത്തെതുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്.
ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്. എന്നാല്‍ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പാങ്ങോട് സ്വദേശി ശ്യാമിലയെ ആണ് 2009ല്‍ കാണാതായത്. സഹോദരന് മര്‍ദിച്ചതിന് പിന്നാലെ യുവതിയെ കാണാതാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.