Posted On
date_range Updated On
date_range ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പതിനേഴുകാരൻ അറസ്റ്റിൽ
ആര്യനാട്: ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
ഏഴ് മാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച ഡോക്ടർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.