തിയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തിയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് സിനിമ മന്ത്രി സജി ചെറിയാൻ. തിയറ്ററുകളും ഒാഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സർക്കാർ അടുത്ത ഘട്ടത്തിൽ പരിഗണിക്കും. കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കുറയുന്നത് ആശ്വാസകരമാണെന്നും മന്ത്രി സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലെ വർധന ആശങ്കയോടെയാണ് കാണുന്നതെന്നും ടി.പി.ആർ നിരക്ക് എട്ട് ശതമാനത്തിൽ താഴെയെങ്കിലും വന്നാൽ മാത്രമേ തിയറ്ററുകൾ തുറക്കുന്നത് പരി​ഗണിക്കുകയുള്ളൂവെന്നും സജി ചെറിയാൻ നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Minister Saji Cherian said that the situation is favorable for opening theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.