Posted On
date_range Updated On
date_range വിജി പാവം സ്ത്രീ, അവരുടെ പ്രശ്നത്തിൽ ഇടപെടും -എം.എം. മണി
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡിവൈ. എസ്.പി തള്ളിയിട്ടു കൊന്ന സനൽ കുമാറിെൻറ ഭാര്യ വിജിയെ താൻ ശകാരിച്ച ിട്ടില്ലെന്ന് മന്ത്രി എം.എം. മണി. വിജി പാവം സ്ത്രീയാണെന്നും അവരുടെ പ്രശ്നത്തിൽ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞ ു.
വേദനിപ്പിക്കുന്നത് തെൻറ രീതിയല്ല. വിജി വിളിച്ചപ്പോൾ മുഖ്യമന്ത്രിയെ കാണാൻ ആവശ്യപ്പെട്ടു. ആെരങ്കിലും പറഞ്ഞിട്ടാണോ സത്യാഗ്രഹം ഇരിക്കുന്നെതന്നാണ് ചോദിച്ചതെന്നും മണി പറഞ്ഞു.
നേരത്തെ മന്ത്രി എം.എം. മണിയെ ഫോണിൽ വിളിച്ചപ്പോൾ അദ്ദേഹം തന്നെ ശകാരിച്ചെന്നും തോന്ന്യാസത്തിന് സമരം ചെയ്താൽ ജോലി തരാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞുവെന്നും വിജി വെളിപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.