പുതിയ ലുക്ക്: താടിവടിച്ച് മന്ത്രി എം.ബി രാജേഷ്

ആ​ന​ക്ക​ര: എം.​ബി. രാ​ജേ​ഷ് ഇ​നി താ​ടി​യെ​ടു​ത്ത മ​ന്ത്രി​യാ​ണ്. താ​ടി ഭം​ഗി​യാ​യി വെ​ട്ടി​യൊ​തു​ക്കി ന​ട​ക്കു​ന്ന രാ​ജേ​ഷി​നെ​യാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി നാം ​ക​ണ്ടു​വ​രു​ന്ന​ത്.

അ​തു​കൊ​ണ്ടു​ത​ന്നെ താ​ടി​യെ​ടു​ത്ത ഫോ​ട്ടോ മ​ന്ത്രി​ത​ന്നെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ​ചെ​യ്ത​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ര​സ​ക​ര​മാ​യ ക​മ​ന്റു​ക​ളി​ട്ട​ത്. 1992ൽ ​എ​സ്.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ന​കാ​ലം തൊ​ട്ട് താ​ടി വ​ള​ർ​ത്തി​യി​രു​ന്ന​താ​യി രാ​ജേ​ഷ് പ​റ​യു​ന്നു. ഇ​തി​നി​ടെ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് താ​ടി​യെ​ടു​ത്ത​ത്. ഇ​നി മു​ടി അ​ൽ​പം കൂ​ടി ന​ര​ച്ചി​ട്ട് താ​ടി വെ​ക്കാം എ​ന്നാ​ണ് മ​ന്ത്രി​യു​ടെ നി​ല​പാ​ട്.

Tags:    
News Summary - Minister MB Rajesh New look

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.