Posted On
date_range Updated On
date_range മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു
പത്തനംതിട്ട: മന്ത്രി സി. രവീന്ദ്രനാഥിന്റെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി രാരീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.
സ്ഥിരം മദ്യപാനിയായിരുന്ന ഇയാളെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത വന്നത് വിഷമിപ്പിച്ചിരുന്നുവെന്ന് പറയുന്നു. തുടർന്ന് കുറച്ച് നാളുകളായി മാനസിക സംഘർഷത്തിലായിരുന്നു. തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ച രാരീഷിന്റെ നില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.