നിയമപരമായി സ്റ്റേ ഇല്ല; പ്രായോഗികമായി ഉണ്ട്: ശബരിമലയിൽ എ.കെ. ബാലൻ

പാലക്കാട്: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്ക് നിയമപരമായി സ്റ്റേ ഇല്ലെന്നും എന്നാ ൽ പ്രായോഗികമായി സ്റ്റേ ഉണ്ടെന്നും നിയമ മന്ത്രി എ.കെ. ബാലൻ. ഹരജി വീണ്ടും പരിഗണിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന ്നും പാലക്കാട്ട് മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു.

കോടതി വിധി അനുസരിച്ചേ സർക്കാറിന് മുന്നോട്ട് പോകാൻ കഴിയൂ. വിഷയം വിശാല ബെഞ്ചിന്‍റെ പരിഗണനക്ക് വിട്ടതോടെ വിധി നടപ്പാക്കുന്നതിൽ അനിശ്ചിതത്വമുണ്ട്. നേരത്തെ, സ്ത്രീകളെ കയറ്റിയതിനെ വിമർശിച്ചവർ ഇപ്പോൾ സ്ത്രീകളെ കയറ്റാത്തതെന്താണെന്ന് ചോദിക്കുകയാണെന്നും എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാളയാറിൽ പീഡനത്തിന് ഇരയായ പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസിൽ പ്രോസിക്യൂഷനെതിരെ മന്ത്രി രൂക്ഷ വിമർശനമുന്നയിച്ചു. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാറിന് ലഭിച്ചിട്ടുണ്ട്. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത്. ഒരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത്. അതിനനുസരിച്ചുള്ള ഉചിതമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Full View
Tags:    
News Summary - minister ak balan on sabarimala issue -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.