സംസ്​ഥാനത്ത്​ ഇന്ന്​ മുതൽ ഞായറാഴ്ച വരെ 'മിനി ലോക്​ഡൗൺ'

തി​രു​വ​ന​ന്ത​പു​രം: ഇന്ന്​ മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ സം​സ്ഥാ​ന​ത്ത്​ ലോ​ക്​​ഡൗ​ണി​ന്​ സ​മാ​ന​മാ​യ ക​ർ​ശ​ന​നി​യ​ന്ത്ര​ണ​ങ്ങ​ൾ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതല്‍ മേയ്​ ഒമ്പത് ഞായറാഴ​്​ച​ വരെ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല.

ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് മാത്രമാകും ഉണ്ടാകുക. ദീർഘദൂര ബസുകളും ട്രെയിന്‍ സര്‍വീസും ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും.

ഇൗ ​ദി​വ​സ​ങ്ങ​ളി​ലെ രോ​ഗ​വ്യാ​പ​നം വി​ല​യി​രു​ത്തി​യ​ശേ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മോ, അ​തോ ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ പോ​ക​ണ​മോ എ​ന്ന്​ തീ​രു​മാ​നി​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​െ​ന്ന​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സി​നും നി​ർ​ദേ​ശ​മു​ണ്ട്.

പ്രധാന നിയന്ത്രണങ്ങൾ

  • അവശ്യസർവിസുകൾ ഒഴികെയുള്ള എല്ലാവക്കും കർശന നിയന്ത്രണം
  • ഫാർമസികൾക്കും മാധ്യമങ്ങൾക്കും പ്രവർത്തിക്കാം
  • ഭക്ഷണം, പലചരക്ക് കടകൾ, പഴക്കടകൾ, പാൽ-പാലുൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ, ഇറച്ചി- മത്സ്യവിപണ സ്​റ്റാളുകൾ, കള്ളുഷാപ്പുകൾ എന്നിവക്ക്​ പ്രവർത്തിക്കാം
  • വാഹനങ്ങളുടെ അറ്റകുറ്റപ്പണി, സർവിസ് കേന്ദ്രങ്ങൾ എന്നിവക്ക്​ പ്രവർത്തിക്കാം.
  • പുറത്തിറങ്ങി സാധനങ്ങൾ വാങ്ങുന്നതിന് പകരം ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കും. എല്ലാ പ്രവർത്തനങ്ങളിലും കോവിഡ് പ്രോട്ടോകോൾ പാലിക്കണം.
  • എല്ലാ സ്ഥാപനത്തിലും ജീവനക്കാരും ഉടമകളും ഇരട്ട മാസ്ക് ധരിക്കണം
  • രാത്രി ഒമ്പതിനുമുമ്പ് കടകൾ അടക്കണം.
  • റസ്​റ്റാറൻറുകളിലും ഭക്ഷണശാലകളിലും പാർസൽ മാത്രമേ അനുവദിക്കൂ. ഇവയും രാത്രി ഒമ്പതിന് മുമ്പ് അടക്കണം
  • ബാങ്കുകൾ രാവിലെ 10 മുതൽ ഉച്ചക്ക്​ ഒന്നുവരെ മാത്രം. ഇൻറർനെറ്റ് ബാങ്കിങ് പരമാവധി ഉപയോഗിക്കണം
  • ദീർഘദൂര ബസ്​, ട്രെയിൻ, പൊതുഗതാഗതസംവിധാനങ്ങൾ എന്നിവ അനുവദിക്കും. യാത്രക്കാരുടെ പക്കൽ യാത്രാരേഖകൾ ഉണ്ടായിരിക്കണം
  • വിവാഹത്തിന് പരമാവധി 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം. എണ്ണം ഇതിലും കുറക്കണം
  • റേഷൻ കടകൾ, സിവിൽ സപ്ലൈസ്​ സ്​റ്റോറുകൾ തുറന്ന് പ്രവർത്തിക്കും
  • അന്തർസംസ്ഥാന തൊഴിലാളികൾക്ക് അവരുടെ മേഖലകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജോലിചെയ്യാം
  • ആരാധനാലയങ്ങളിൽ പരമാവധി 50 പേർ. ആരാധനാലയങ്ങളുടെ വലുപ്പം അനുസരിച്ച് എണ്ണം കുറക്കണം
  • സിനിമ-സീരിയൽ ചിത്രീകരണങ്ങൾ നിർത്തിവെക്കണം.
  • സംസ്ഥാന-കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്​ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർ, വ്യക്തികൾ തുടങ്ങിയവക്ക്​ പ്രവർത്തിക്കാം
  • അല്ലാത്ത സ്ഥാപനങ്ങളിൽ അത്യാവശ്യം ജീവനക്കാർ മാത്രം. ആവശ്യത്തിലധികം ജീവനക്കാർ ഉണ്ടോയെന്ന് സെക്ടറൽ മജിസ്​ട്രേറ്റുമാർ പരിശോധന നടത്തും
  • അവശ്യസേവനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾ, വ്യവസായശാലകൾ, സംഘടനകൾ എന്നിവക്ക്​ 24 മണിക്കൂറും പ്രവർത്തിക്കാം. സാധുവായ തിരിച്ചറിയൽ രേഖ സൂക്ഷിക്കണം
  • മെഡിക്കൽ ഓക്സിജൻ വിന്യാസം ഉറപ്പുവരുത്തും. ഓക്സിജൻ ടെക്നീഷ്യൻമാർ, ആരോഗ്യ-ശുചീകരണ മേഖലയിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്​ സ്ഥാപനങ്ങളുടെ തിരിച്ചറിയൽ രേഖ സൂക്ഷിച്ച്​ യാത്ര ചെയ്യാം
  • ടെലികോം സർവിസ്, ഇൻറർനെറ്റ് സേവന ദാതാക്കൾ, പെട്രോളിയം, എൽ.പി.ജി യൂനിറ്റുകൾ എന്നിവ അവശ്യസേവനവിഭാഗത്തിൽ ഉൾപ്പെടുത്തി​
  • ഐ.ടി മേഖലയിൽ സ്ഥാപനം പ്രവർത്തിക്കാൻ അത്യാവശ്യം വേണ്ടവർ മാത്രമേ ഓഫിസിലെത്താവൂ. പരമാവധി ആളുകൾക്ക് വർക്ക് ഫ്രം ഹോം സൗകര്യം സ്ഥാപനങ്ങൾ ഒരുക്കണം
  • രോഗികൾ, കൂടെയുള്ള സഹായികൾ എന്നിവർക്ക് അടിയന്തര സാഹചര്യത്തിൽ ആശുപത്രി അധികൃതർ നൽകുന്ന രേഖകൾ ഉപയോഗിച്ച്​ യാത്ര ചെയ്യാം
Tags:    
News Summary - mini lockdown in kerala for six days with strict restrictions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.