അറസ്റ്റിലായ രമണൻ

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തൃക്കുന്നപ്പുഴ: നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു.

പള്ളിപ്പാട്ട് മുറി കൈപ്പള്ളിൽ തറയിൽ രമണനെയാണ് (52) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഒമ്പതു വയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് 15വർഷം തടവും 35,000 രൂപ പിഴയും

ചെങ്ങന്നൂർ: ഒമ്പതു വയസ്സുകാരിക്കുനേരെ ലൈഗിംകാതിക്രമണം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും. മാവേലിക്കര കണ്ണമംഗലം ഗോകുലത്തിൽ വി.എസ്. വിനോദിനെയാണ് (36) ചെങ്ങന്നൂർ പോക്സോ കോടതി ജഡ്ജി ആർ. സുരേഷ്കുമാർ 15 വർഷം തടവും 35,000 രൂപ പിഴയും വിധിച്ചത്.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീടിനു സമീപം രാവിലെ പാൽ വാങ്ങാനായി പോയ പെൺകുട്ടിയെ വായ്പൊത്തി പിടിച്ചു ബലമായി പ്രതിയുടെ വീട്ടിനുള്ളിൽ കയറ്റി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രാജേഷ് കുമാർ ഹാജരായി.

Tags:    
News Summary - Middle-aged man arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.