ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായി എം.ജി സർവകലാശാല ഗവേഷക വിദ്യാർഥിനി

കോട്ടയം: എം.ജി സർവകലാശാലയിൽ സമരം ചെയ്യുന്ന ഗവേഷക വിദ്യാർഥിനി, വി.സിക്കെതിരെ കൂടുതൽ ആരോപണവുമായി രംഗത്ത്​. 2014ൽ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നതായും അന്ന് വകുപ്പിന്‍റെ ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വൈസ് ചാൻസലറെ വിവരം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നും അവർ ആരോപിച്ചു.

മാറ്റൊരു ഗവേഷക വിദ്യാർഥി കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ആരോപണ വിധേയനെ സംരക്ഷിക്കുന്ന സമീപനമാണ് വി.സി സ്വീകരിച്ചത്. മറ്റൊരു സർവകലാശാല ജീവനക്കാരനും അപമര്യാദയായി പെരുമാറി.

വൈസ് ചാൻസലറെ വിശ്വാസമില്ല. ഗവേഷണം തുടരാൻ സൗകര്യം ഒരുക്കാമെന്ന വാഗ്ദാനത്തിലും വിശ്വാസമില്ലെന്നും വിദ്യാർഥിനി പറഞ്ഞു.

Tags:    
News Summary - MG University research student says she was sexually assaulted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.