ദേ ... ദിങ്ങനെ വേണം പടക്കം പൊട്ടിക്കാൻ ... !! വെടിക്കെട്ട് ക്രിസ്മസ് ആശംസയുമായി മന്ത്രി ​റോഷി അഗസ്റ്റിൻ

​വേറിട്ട ക്രിസ്മസ് ആശംസയുമായി മന്ത്രി ​റോഷി അഗസ്റ്റിൻ. ``ദേ ... ദിങ്ങനെ വേണം പടക്കം പൊട്ടിക്കാൻ ... !! വെടിക്കെട്ട് ക്രിസ്മസ് ആശംസകൾ'' എന്ന് ഫേസ് ബുക്കിലിട്ട കുറി​പ്പിനോടൊപ്പം മന്ത്രി പടക്കം പൊട്ടിക്കുന്ന വീഡിയോ ചേർത്തിടുണ്ട്. തൊട്ടുമുൻപായി മറ്റൊരു ആശംസാ കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. കു​റിപ്പിന്റെ പൂർണരൂപം: ``ശാന്തിയുടെയും സമാധാനത്തിന്റെയും ദൂതുമായി ദൈവപുത്രൻ പുൽക്കൂട്ടിൽ അവതരിച്ചു. ലോകം തിരുപ്പിറവി കൊണ്ടാടുന്ന ധന്യ മുഹൂർത്തം... യേശു ക്രിസ്തു പകർന്നു നൽകിയ സന്ദേശങ്ങൾക്ക് അനുദിനം പ്രസക്തി വർധിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സമാധാനത്തിന്റെ സുവിശേഷം പ്രചരിപ്പിക്കാനുള്ള ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കണം. അതാവണം ലോകത്തിനു നാം നൽകുന്ന ക്രിസ്മസ് സമ്മാനം.

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ ... കരുതലോടും കാരുണ്യത്തോടും കൂടി സുരക്ഷിതമായ ഒരു ക്രിസ്മസ് ആകട്ടെ ഇക്കുറി നിങ്ങൾ ഓരോരുത്തർക്കും...​''

Full View


Tags:    
News Summary - Merry Christmas from Minister Roshy Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.