തിരുവനന്തപരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ നവംബർ 13 മുതൽ സമ്പൂർണ പണിമുടക്കിലേക്ക്. അത്യാഹിത സേവനങ്ങൾ ഒഴികെ മുഴുവൻ പ്രവർത്തനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കുമെന്ന് കെ.ജി.എം.സി.ടി.എ അറിയിച്ചു.
പ്രവേശന തസ്തികകളിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്കരണ കുടിശിക ഉടൻ നൽകുക, പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കുക, അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങളാണ് ഡോക്ടർമാർ മുന്നോട്ടുവെക്കുന്നത്.
ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ ഏറെനാളായി നിസഹരണ സമരത്തിലാണ്. കഴിഞ്ഞയാഴ്ചകളിൽ ഒരു ദിവസം ഒ.പിയിൽ നിന്നും തീയറി ക്ലാസുകളിൽ നിന്നും വിട്ടുനിന്ന് സമരം നടത്തിയിരുന്നു. ലേബർ, അത്യാഹിതം, ഐ.സി.യു എന്നീ സേവനങ്ങൾ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.