അമ്പതാണ്ട്​ തികയുന്ന മലപ്പുറത്ത്​ 50 പ്രതിഭകളെ ആദരിച്ച്​​ മീഡിയവൺ

മലപ്പുറം: ​േപാരാട്ടങ്ങളേറെ കണ്ട മലപ്പുറത്തി​ന്​ അമ്പതാണ്ട്​ തികയു​ന്നതി​​െൻറ ഭാഗമായി ജില്ലയുടെ വികസനത്തില ും വളര്‍ച്ചയിലും നിസ്തുല സംഭാവനകള്‍ നല്‍കിയ 50 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ‘മീഡിയവണി’​​െൻറ ആദരം. ഞായറാഴ്​ ച മലപ്പുറം റോസ്​ ലോഞ്ചിൽ സ്​പീക്കർ ​പി. ശ്രീരാമകൃഷ്​ണൻ ചടങ്ങ്​ ഉദ്​ഘാടനം ചെയ്​തു.

രാഷ്​ട്രീയ നേതാക്കളുടെ വിഭാഗത്തിൽ ഇ.എം.എസ്, സി.എച്ച്. മുഹമ്മദ്കോയ, എം.പി.എം. അഹമ്മദ് കുരിക്കള്‍, പാണക്കാട്​ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ.കെ. ഇമ്പിച്ചിബാവ, കെ.പി. രാമന്‍, ചാക്കീരി അഹമ്മദ്കുട്ടി, അവുക്കാദര്‍കുട്ടി നഹ, യു.എ. ബീരാന്‍, കൊളാടി ഗോവിന്ദന്‍കുട്ടി എന്നിവർക്കായി കുടുംബാംഗങ്ങൾ ആദരം ഏറ്റുവാങ്ങി. മറ്റു വിഭാഗങ്ങളിൽ ഡോ. പി.കെ. വാര്യർ, എം.ജി.എസ്​. നാരായണൻ, ടി.എ. റസാഖ്​, സകരിയ്യ മുഹമ്മദ്​, വാഴേങ്കട കുഞ്ചുനായർ, ഗോപിനാഥ്​ മുതുകാട്​, ഹംസ തയ്യിൽ, മലപ്പുറം മൊയ്​തീൻകുട്ടി, യു. ഷറഫലി, ഇർഫാൻ കൊളത്തുംതൊടി, അനസ്​ എടത്തൊടിക, ആസിഫ്​ സഹീർ, ഞെരളത്ത്​ രാമപ്പൊതുവാൾ, മണമ്പൂർ രാജൻബാബു, രഹ്​ന, അൻവർ സാദത്ത്​, ഡോ. ഹംസ അഞ്ചുമുക്കിൽ, കരുവള്ളി മുഹമ്മദ്​ മൗലവി, കെ.വി. റാബിയ, നസ്​ലിം നീല​​േങ്കാടൻ, എം. ഗംഗാധരൻ, കെ.പി. രാമനുണ്ണി എന്നിവരെയാണ്​ തുടർന്ന്​ ആദരിച്ചത്​​. കുടുംബശ്രീ, വിജയഭേരി, പീപ്പിള്‍സ് ഫൗണ്ടേഷന്‍, ബൈത്തുറഹ്​മ, സിജി, എം.ഇ.എസ്, ഇ.എം.എസ്​ ​ആശുപത്രി എന്നിവയും അംഗീകാരത്തിനർഹരായി.

അഞ്ച് സെഷനുകളിലായി നടന്ന പരിപാടിയിൽ എം.എൽ.എമാരായ പി. അബ്​ദുൽ ഹമീദ്, പി. ഉബൈദുല്ല, എം. ഉമ്മര്‍, ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ എ.പി. ഉണ്ണികൃഷ്​ണൻ, പാണക്കാട്​ ബഷീറലി ശിഹാബ് തങ്ങള്‍, കാലിക്കറ്റ്​ വാഴ്​സിറ്റി വൈസ്​ ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീര്‍, മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി. മുജീബ്​റഹ്മാൻ, ആയുർ മെഡിസിറ്റി സ്​ഥാപകരായ സലീം ചോലയിൽ, നിസാമുദ്ദീൻ, ​െക. അബ്​ദുൽ റഷീദ്​ (എം.ഡി ഫൈബ്രോ ഡ്രീംസ്​ മാട്രസ്​), മുഹമ്മദലി (ചെയർമാൻ, സൂപ്പർനോവ ഫുഡ്​ പ്രൊഡക്​ട്​സ്​), ഇ.പി. ബഷീർ (എം.ഡി, മദർ കുക്ക്​ ഹോം അപ്ലയൻസസ്​), അൻവർ സാദിഖ്​ (മാർക്കറ്റിങ്​ മാനേജർ, ജി ടെക്​ കമ്പ്യൂട്ടർ എജുക്കേഷൻ), മരിയ ഗ്രൂപ്​​ എം.ഡി ആഷിഖ്​ മാമു, വൈദ്യേഴ്​സ്​ ആയുർവേദ മാർക്കറ്റിങ​്​ ഇന്ത്യ ​പ്രൈവറ്റ്​ ലിമിറ്റഡ്​ എം.ഡി വിശ്വജിത്​ വൈദ്യർ, ഡയറക്​ടർ വിനോദ്​ വൈദ്യർ, റോസ്​ ലോഞ്ച്​ എം.ഡി പി.​െക. കുഞ്ഞാൻ എന്നിവർ സംബന്ധിച്ചു.

മീഡിയവൺ സി.ഇ.ഒ എം. അബ്​ദുൽ മജീദ്​ പരിപാടി വിശദീകരിച്ചു. സി.എൽ. തോമസ്​ സ്വാഗതം പറഞ്ഞു. മലപ്പുറത്തി​​െൻറ വര്‍ത്തമാനങ്ങള്‍ എന്ന തലക്കെട്ടില്‍ വിവിധ സെഷനുകളിലായി മാധ്യമം-മീഡിയവണ്‍ ഗ്രൂപ് എഡിറ്റര്‍ ഒ. അബ്​ദുറഹ്​മാന്‍, എഴുത്തുകാരായ കെ.പി. രാമനുണ്ണി, മണമ്പൂർ രാജന്‍ബാബു, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. മലപ്പുറത്തി​​െൻറ തനത് കലകളടങ്ങിയ കലാസന്ധ്യയോടെയാണ്​ ചടങ്ങിന്​ തിരശ്ശീല വീണത്​.

Tags:    
News Summary - mediaone malappuram- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.