മീഡിയ വൺ ‘ശുഭയാത്ര’ നാളെ സമാപിക്കും 

മ​ല​പ്പു​റം: റോ​ഡു​ക​ളി​ൽ ജീ​വ​ൻ​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മീ​ഡി​യ വ​ൺ ടി.​വി സം​ഘ​ടി​പ്പി​ച്ച ‘ശു​ഭ​യാ​ത്ര’ കാ​മ്പ​യി​​​െൻറ സ​മാ​പ​നം ശ​നി​യാ​ഴ്​​ച മ​ല​പ്പു​റ​ത്ത്​ ന​ട​ക്കും.  വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ടൗ​ൺ​ഹാ​ളി​ൽ സ്​​പീ​ക്ക​ർ ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി മു​ഖ്യാ​തി​ഥി​യാ​കും.

റോ​ഡ്​ സു​ര​ക്ഷ രം​ഗ​ത്ത്​ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച വെ​ക്കു​ന്ന സം​ഘ​ട​ന​ക്ക്​ മീ​ഡി​യ വ​ൺ ന​ൽ​കു​ന്ന ജീ​വ​ൻ ര​ക്ഷ പു​ര​സ്​​കാ​രം ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. വൈ​കീ​ട്ട്​ നാ​ലി​ന്​ ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന ബൈ​ക്ക്​​ റാ​ലി കു​ട്ടി അ​ഹ​മ്മ​ദ്​ കു​ട്ടി ഫ്ലാ​ഗ്​ ഒാ​ഫ്​ ചെ​യ്യും. മാ​ധ്യ​മം-​മീ​ഡി​യ വ​ൺ ഗ്രൂ​പ്​​ എ​ഡി​റ്റ​ർ ഒ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ല​ഘു​നാ​ട​കം, പ​തി​നാ​ലാം രാ​വ്​ ക​ലാ​കാ​ര​ന്മാ​രു​ടെ സം​ഗീ​ത വി​രു​ന്ന്​ എ​ന്നി​വ അ​ര​ങ്ങേ​റും.

Tags:    
News Summary - media one subhayatra will end to saturday -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.