ടി. ഷിനോദ് കുമാർ
മാതൃഭൂമി ചീഫ് സബ് എഡിറ്റർ ടി. ഷിനോദ് കുമാർ നിര്യാതനായി
കോഴിക്കോട്: മാതൃഭൂമി ചീഫ് സബ് എഡിറ്ററും കാലിക്കറ്റ് പ്രസ് ക്ലബ് നിയുക്ത ട്രഷററുമായ പാവങ്ങാട് പുത്തൂർ ക്ഷേത്രത്തിന് സമീപം ‘ഷാമിൻ’ വീട്ടിൽ ടി. ഷിനോദ് കുമാർ (52) നിര്യാതനായി.
മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്. കെ.യു.ഡബ്ല്യു.ജെ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, പുത്തൂർ ദുർഗാദേവി ക്ഷേത്ര കമ്മിറ്റി അംഗം, കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
22 വർഷമായി മാതൃഭൂമി പത്രാധിപ സമിതി അംഗമായ ഷിനോദ്, ദീർഘകാലം മാതൃഭൂമിയുടെ ബംഗളൂരു റിപ്പോർട്ടറായിരുന്നു. കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ച അദ്ദേഹം നിലവിൽ എൻ.ആർ.ഇ ഡെസ്ക് ചീഫ് സബ് എഡിറ്ററാണ്.
ഭാര്യ: ആർ. രജിമ (അധ്യാപിക, പാലാഴി ഗവ. ജി.എച്ച്.എസ്.എസ്). മക്കൾ: പാർവതി, ഗായത്രി. അച്ഛൻ: പരേതനായ അമ്പ്രമോളി കേശവൻ നമ്പ്യാർ (എ.കെ.നമ്പ്യാർ- മാതൃഭൂമി റിട്ട. സൂപ്പർവൈസർ). അമ്മ: ടി. സത്യവതി (റിട്ട. ചീഫ് പ്രൂഫ് റീഡർ, മാതൃഭൂമി). സഹോദരങ്ങൾ: ടി. ഷീബ, ടി. ഷാമിൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.