Posted On
date_range Updated On
date_range മാസ്ക് ധരിച്ചില്ല; കാസർകോട് 128 പേര്‍ക്കെതിരെ കേസ്
കാസർകോട്: മാസ്ക് ധരിക്കാത്തതിന് ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ജില്ലയില്‍ ഇതുവരെ മാസ്ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 4532 ആയി.
നിരോധനം ലംഘിച്ച് യാത്രചെയ്തതിന് ജില്ലയില്‍ ഇതുവരെ 2568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3236 പേർ അറസ്റ്റിലായി. 1102 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
ലോക്ഡൗണ്‍ നിർദേശ ലംഘനവുമായി ബന്ധപ്പെട്ട് ബുധനാഴ്ച അഞ്ച് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദൂർ (1), മേൽപറമ്പ് (1), ബേക്കല്‍ (1), നീലേശ്വരം (1), ചന്തേര (1) സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി ആറുപേരെ അറസ്റ്റു ചെയ്തു. മൂന്നുവാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.