ന്യൂഡല്‍ഹി: അസാധാരണ നടപടിയില്‍ സൗമ്യ വധക്കേസില്‍ സുപ്രീംകോടതി കക്ഷിചേര്‍ത്ത മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവുമായി എ.ഡി.ജി.പി ബി. സന്ധ്യ നടത്തിയ കൂടിക്കാഴ്ചയില്‍ റിട്ട. ജഡ്ജി പങ്കെടുത്തതിനെച്ചൊല്ലി വിവാദം. വിചാരണ കോടതിയില്‍ സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചശേഷം സര്‍വിസില്‍നിന്ന് വിരമിച്ച ജഡ്ജി രവീന്ദ്രബാബു അന്വേഷണ ഉദ്യോഗസ്ഥയോടൊപ്പം കേസുമായി ബന്ധപ്പെട്ട കൂടിയാലോചനയില്‍ പങ്കെടുത്തതാണ് വിവാദമായത്. സുപ്രീംകോടതി വിധി വന്ന തിങ്കളാഴ്ച ഇവര്‍ കട്ജുവിനെ കണ്ടത് രഹസ്യ കൂടിക്കാഴ്ചയെന്ന പേരില്‍ അവതരിപ്പിച്ചാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
ജസ്റ്റിസ് കട്ജുവിനോട് ഹാജരാകാന്‍ സുപ്രീംകോടതി ഉത്തരവിട്ട ദിവസം അദ്ദേഹത്തിന്‍െറ പ്രതികരണമറിയാന്‍ ഡല്‍ഹിയിലെ മലയാള മാധ്യമപ്രവര്‍ത്തകര്‍ നോയ്ഡയിലെ വസതിയിലത്തെുമ്പോള്‍ എ.ഡി.ജി.പി സന്ധ്യയും സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശും റിട്ട. ജഡ്ജിയും കട്ജുവുമായി സംസാരത്തിലായിരുന്നു. മാധ്യമപ്രവര്‍ത്തകരെ വീടിനകത്തേക്ക് ക്ഷണിച്ച ശേഷവും കട്ജു അവരുമായുള്ള സംഭാഷണം തുടര്‍ന്നു. സംഭാഷണത്തിനിടയിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്‍െറ പ്രതികരണം കട്ജു നല്‍കിയത്.
തന്നോട് കേരളം ഒൗദ്യോഗികമായി നിയമോപദേശം തേടിയാല്‍ നല്‍കുമെന്ന് കട്ജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതും ഇവരെ മുന്നിലിരുത്തിയായിരുന്നു. അനൗദ്യോഗികം എന്നനിലയില്‍ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കാതിരുന്ന പരസ്യമായ ഈ കൂടിക്കാഴ്ചയില്‍ റിട്ട. ജഡ്ജിയുണ്ടെന്ന നിലയില്‍ മാധ്യമങ്ങള്‍ പുതിയ വിവാദമാക്കുകയായിരുന്നു. പഴയ കൂടിക്കാഴ്ചയുടെ പകര്‍ത്തിവെച്ച ദൃശ്യങ്ങള്‍ പുതിയതെന്ന നിലയില്‍ അതിനൊപ്പം കാണിക്കുകയും ചെയ്തു.
സൗമ്യ വധക്കേസ്: കോടതിയില്‍ വരാന്‍ തയാര്‍, വരാമോ? –കട്ജു
സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകാന്‍ തയാറാണെന്നും എന്നാല്‍ ഭരണഘടനപ്രകാരം എങ്ങനെ ഹാജരാകുമെന്നും ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു. ഭരണഘടനയുടെ 124 (7) അനുച്ഛേദമനുസരിച്ച് സുപ്രീംകോടതി മുന്‍ ജഡ്ജിമാര്‍ക്ക് ഇന്ത്യയിലെ ഒരു കോടതിയിലും ഹരജി നല്‍കാനും മറ്റു നടപടികള്‍ക്കും കഴിയില്ളെന്ന് ഫേസ്ബുക് പോസ്റ്റില്‍ കട്ജു ചൂണ്ടിക്കാട്ടി.
തുറന്ന കോടതിയില്‍ ഹാജരാകാനും ചര്‍ച്ച നടത്താനും സന്തോഷമേയുള്ളൂ. 124 (7) അനുച്ഛേദം താന്‍ ഹാജരാകുന്നതിന് തടസ്സമല്ളെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കിയാല്‍ കോടതിയിലത്തൊന്‍ തയാറാണ്. ‘സുപ്രീംകോടതി നോട്ടീസ് കിട്ടിയിട്ടില്ല. നോട്ടീസയക്കാന്‍ കോടതി ഉത്തരവിട്ടത് കേരളത്തിന്‍െറ അഭിഭാഷകന്‍ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്’ -മുന്‍ സുപ്രീംകോടതി ജഡ്ജി വ്യക്തമാക്കി.
വിശദ മറുപടി തയാറാക്കുകയാണെന്നും ഫേസ്ബുക്കിലും ഇത് പോസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ റദ്ദാക്കിയതിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിനാണ് കട്ജുവിന് സുപ്രീംകോടതി നോട്ടീസയച്ചത്.
വിവാദ ഫേസ്ബുക് പോസ്റ്റ്: കട്ജുവിന് നോട്ടീസ്
ബീഫ് വിഷയത്തില്‍ ആക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയകട്ജുവിനെതിരെയുള്ള പരാതിയില്‍ അലഹബാദ് അഡീഷനല്‍ സെഷന്‍സ് കോടതി നോട്ടീസ് അയച്ചു.
ഹിന്ദു വിശ്വാസികള്‍ വിശുദ്ധമായി കാണുന്ന പശുവിനെ ആക്ഷേപിക്കുക വഴി വിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന് കാട്ടി അഡ്വ. രാകേഷ് പാണ്ഡെ നല്‍കിയ റിവ്യൂ ഹരജിയിലാണ് നോട്ടീസയച്ചത്. കേസ് പരിഗണിക്കുന്ന നവംബര്‍ 18ന് മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.