????????? ???????? ?????? ????????? ???.

പിക്​-അപ് വാനിടിച്ച് കാൽനടക്കാരിയായ അധ്യാപിക മരിച്ചു

മാരാരിക്കുളം: തീരദേശപാതയിൽ പിക്​-അപ് വാനിടിച്ച് കാൽനടക്കാരിയായ അധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായ ത്ത് മൂന്നാം വാർഡ് അറക്കൽ പയസി​​െൻറ ഭാര്യ അനിതയാണ്​ (53) മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെ പനക്കൽ ജങ്​ഷന് തെ​ക്കുവശ ​െത്ത കലുങ്കിന് സമീപമായിരുന്നു അപകടം.

ആലപ്പുഴ സ​െൻറ്​ ജോസഫ് സ്കൂൾ അധ്യാപികയായ അനിത പെരുന്നോർമംഗലം സ​െൻറ ്​ ആൻറണീസ് ദേവാലയത്തിൽ കുർബാനയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. അമിതവേഗത്തിൽ അർത്തുങ്കൽ ഭാഗത്തുനിന്ന്​ ബ്രോയിലർ ചിക്കൻ കയറ്റി വരുകയായിരുന്ന പിക്​-അപ് വാൻ അനിതയെ ഇടിച്ചശേഷം കലുങ്കിൽ തട്ടിമറിയുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന്​ പറയപ്പെടുന്നു.

അർത്തുങ്കൽ കാട്ടിൽപറമ്പിൽ കുടുംബാംഗമാണ് അനിത. സംസ്കാരം വ്യാഴാഴ്ച വൈകീട്ട്​ മൂന്നിന് പെരുന്നോർ മംഗലം സ​െൻറ്​ ആൻറണീസ് ദേവാലയ സെമിത്തേരിയിൽ.

Tags:    
News Summary - Mararikulam Pick Up Van Accident; One dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.